ONE TIME REGISTRATION (പോസ്റ്റ് മെട്രിക് വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള ഒറ്റത്തവണ രജിസ്ട്രേഷന്‍)
Instructions അപേക്ഷകർക്കുള്ള നിർദ്ദേശങ്ങൾ
1. പട്ടിക ജാതി / പട്ടിക വർഗ / പിന്നാക്ക വികസന വകുപ്പുകൾ നൽകിവരുന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനായി വിദ്യാർഥികൾ ഇടതുവശത്തായി കാണുന്ന ജാലകം ഉപയോഗിച്ച് ഒറ്റത്തവണ രജിസ്ട്രേഷൻ പൂർത്തിയാക്കേണ്ടതാണ് .
2. ഒറ്റത്തവണ രജിസ്ട്രേഷൻ നടത്തിയതിനു ശേഷം യൂസേർനെയിം & പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.ഇതുവഴി വിദ്യാർത്ഥികളുടെ വ്യക്തിഗത വിവരങ്ങൾ "Profile" എന്ന ലിങ്ക് ക്ലിക്ക് ചെയ്ത് നൽകേണ്ടതാണ് ,ഇവ 5 ഘട്ടങ്ങളായി സോഫ്റ്റ്‌വെയറിൽ നൽകണം. ഈ 5 ഘട്ടത്തിലുള്ള വിവരങ്ങൾ നൽകി "Submit" ചെയ്തതിനു ശേഷം വിദ്യാഭ്യാസ യോഗ്യതകൾ "Add Qualification" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്‌ത് സമർപ്പിക്കാവുന്നതാണ്.ഇതോടു കൂടി ഒരു വിദ്യാർത്ഥിയെ സംബന്ധിക്കുന്ന അടിസ്ഥാന വിവരങ്ങൾ സമർപ്പിക്കപ്പെടുന്നു.ഓരോ വിദ്യാർത്ഥിക്കും അപേക്ഷിക്കുവാൻ യോഗ്യതയുള്ള സ്കീമുകളുടെ ലിസ്റ്റ് "Apply For Scholorship-Post Matric" എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ലഭ്യമാകും .ഈ ലിസ്റ്റിൽ നിന്നും ഓരോ സ്കോളര്ഷിപ്പിനും പ്രിത്യേകം അപേക്ഷ സമർപ്പിക്കേണ്ടതാണ് ഓരോ അപേക്ഷയും സമർപ്പിച്ചതിന് ശേഷം അവയുടെ പ്രിൻറ് എടുത്ത് സൂക്ഷിക്കാവുന്നതാണ്. ഇങ്ങനെ സമർപ്പിക്കപ്പെട്ട അപേക്ഷകളുടെ തൽസ്ഥിതി "Track Application" എന്ന ലിങ്കിൽ ക്ലിക് ചെയ്ത് വിദ്യാർത്ഥിയുടെ ആധാർ നമ്പറും ജനന തീയതിയും നൽകി അറിയാവുന്നതാണ്.